അബുദാബി: വിമാനത്തിനുള്ളില്‍ വെച്ച് ഉറങ്ങി പോയ ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയില്‍.മുംബൈയില്‍ നിന്നുള്ള വിമാനത്തിന്റെ കാര്‍ഗോ കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളിയാണ് അബുദാബിയില്‍ ചെന്നിറങ്ങിയത്. ഇന്‍ഡിഗോയുടെ മുംബൈ-അബുദാബി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.
യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഇദ്ദേഹം സുരക്ഷിതനായി എത്തിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്തിലേക്ക് സാധനങ്ങള്‍ കയറ്റിയ ശേഷം വിശ്രമിക്കുകയായിരുന്നു ലോഡിംഗ് തൊഴിലാളി അറിയാതെ ഉറങ്ങിപോകുകയായിരുന്നു. തൊഴിലാളി അകത്തുള്ളത് ശ്രദ്ധിക്കാതെ കാര്‍ഗോയുടെ വാതില്‍ അടയ്ക്കുകയും വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് തൊഴിലാളി ഉണരുന്നത്.
അബുദാബിയില്‍ വിമാനമിറങ്ങിയ തൊഴിലാളിയും ആരോഗ്യ നില അധികൃതര്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയച്ചു.
















