ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാല്‍ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം.നിര്‍ജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തില്‍ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ്അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
വൈറ്റമിന്‍ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസില്‍ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയില്‍ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗര്‍ ഇവ
വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിന്‍ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.
ചര്‍മത്തിന് ആരോഗ്യമേകുന്നു.വൈറ്റമിന്‍ സി യും ധാരാളം അടങ്ങിയതിനാല്‍ നാരങ്ങാവെള്ളം ചര്‍മത്തിന് സംരക്ഷണമേകും.പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകള്‍ വേഗമുണങ്ങാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മത്തിന് ഉണര്‍വും തിളക്കവും നല്‍കും.രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ധാതുക്കള്‍ നാരങ്ങാ വെള്ളത്തിലുണ്ട്. കാല്‍സ്യം,പൊട്ടാസ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദം കുറയ്ക്കും. രക്തസമ്മര്‍ദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാന്‍ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.വൈറ്റമിന്‍ സി പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വസന രോഗങ്ങളില്‍ നിന്ന് ഇത് സംരക്ഷണമേകും.ദഹനം മെച്ചപ്പെടുത്തുന്നു.മലബന്ധം, നെഞ്ചെരിച്ചില്‍, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും.
ചൂടു വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു ഒപ്പം ശരീരഭാരം കുറയ്ക്കുന്നു.തിളപ്പിച്ച നാരങ്ങാവെള്ളം രണ്ടു തരത്തില്‍ ഉണ്ടാക്കാം. ഒന്നാമതായി ഒരു നാരങ്ങയുടെ മുറി പിഴിഞ്ഞെടുക്കുക. ഈ നാരങ്ങാ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ക്കുക. ചൂടാറിയ ശേഷം
കുടിക്കാം.രണ്ടാമതായി നാരങ്ങാ ചെറിയ കഷണങ്ങളായി മുറിക്കാം. തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നാരങ്ങാ മുറി ഇടുക. തണുത്ത ശേഷം കുടിക്കാം.നാരങ്ങാ വെള്ളം രുചികരവും ആരോഗ്യകരവുമായ ഒരു പാനീയമാണ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഇത് സഹായിക്കും.
















