ദന്തക്ഷയം സംഭവിക്കുന്നത്താടിയെല്ലുകള്ക്ക് അകത്തുള്ള ഭാഗങ്ങള്‍ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലില്‍നിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കള്‍ ഉമിനീരില്നിന്നോ കൃത്രിമ മാര്‍ഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകള്‍ പല്ലില്‍ അവശേഷിക്കുന്ന ഇടങ്ങളില്‍നിന്നാണ് എപ്പോഴും ധാതുക്കള്‍ അലിഞ്ഞുപോകുന്നത്.
പല്ല്, ബാക്ടീരിയകള്‍, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍, സമയം എന്നീ നാലു ഘടകങ്ങള്‍ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്.പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാര്‍ഗങ്ങളുടെ അവലംബം, ഉമിനീരില്‍ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു.
80 ശതമാനം ദന്തക്ഷയവുംസംഭവിക്കുന്നത്80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാര്‍ഗങ്ങള്‍ക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യര്കളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്. മറ്റു പ്രതലങ്ങളില്‍ ശുചീകരണ മാര്‍ഗങ്ങള്‍ എളുപ്പത്തില്‍ എത്തുന്നതിനാല്‍ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.
















