വളരെ സുന്ദരമായ ചര്‍മകാന്തിയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാലാവസ്ഥയും ജീവിതരീതിയും മാറുമ്പോള്‍ ചര്‍മവും നിറം മങ്ങി തുടങ്ങും. പ്രത്യേകിച്ചും മഞ്ഞുകാലങ്ങളില്‍. വളരെ ലോലമായ ചര്‍മമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുന്നത്. മഞ്ഞുകാലത്തും സുന്ദരവും തിളങ്ങുന്നതുമായ ചര്‍മം സ്വന്തമാക്കാന്‍ ചില എളുപ്പ വഴികള്‍ നോക്കാം
1 സൗന്ദര്യക്കുഴമ്പ് ഉപയോഗിക്കുക:
ചര്‍മകാന്തിക്ക് ഏറ്റവും അനുയോജ്യമാണ് പല ഗുണങ്ങളുള്ള സൗന്ദര്യക്കുഴമ്ബ് ഉപയോഗിക്കുക എന്നത്. ഇത് ആരോഗ്യത്തിനും ഉത്തമമാണ്. സൗന്ദര്യക്കുഴമ്ബുകള്‍ ഒരേ സമയം കണ്‍പീലികള്‍ക്കും നഖങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. വളര്‍ച്ചയ്ക്കും തിളക്കത്തിനും അനുയോജ്യമാണിത്. മുടിയുടെ അറ്റം പൊട്ടിപോകുന്നതിനും നല്ലതാണിത്.
2 സിറം ഉപയോഗിക്കുക:
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മവും മാറിതുടങ്ങുന്നുണ്ടെങ്കില്‍, വേനല്‍ കാലത്ത് അലര്‍ജികള്‍ ഉണ്ടാകുന്നുവെങ്കില്‍, സിറം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മസംരക്ഷണത്തിന് വേലികെട്ടുന്നതിലൂടെ ലോലവും മൃദുലവുമായ ചര്‍മം ലഭ്യമാകും. പ്രമുഖ സൌന്ദര്യവര്‍ദ്ധക കമ്ബനികളുടെ പേരിലുള്ള സിറം വിപണിയില്‍ ലഭ്യമാണ്.
3 നല്ലതും ഗുണപരവുമായ ക്രീമുകള്‍ ഉപയോഗിക്കുക:
മഞ്ഞു കാലങ്ങളില്‍ ചര്‍മം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് അണുവിമുക്തമാക്കിയ ക്രീമുകള്‍ ഉപയോഗിക്കുക എന്നത്. പ്രമേഹം, സമ്മര്‍ദം, വെയില്‍, മലിനീകരണങ്ങള്‍ എന്നിവയെല്ലാം ചര്‍മത്തെ കാര്യമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്ന ക്രീമുകള്‍ മാത്രം ഉപയോഗിക്കുക. വേനല്‍ക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാര്‍മ്മത്തിന് കാന്തി പകരുകയും ചെയ്യും.
4 ആഹാരരീതി ശ്രദ്ധിക്കുക:
വേനല്‍ക്കാലത്ത് മധുര പദാര്‍ത്ഥങ്ങളും എണ്ണ പലഹാരങ്ങളും കഴിവതും ഒഴുവാക്കുക. ഗോതമ്ബ് ഉത്പന്നങ്ങള്‍ കഴിക്കുന്നതിലും നിയന്ത്രണം വരുത്തുക. അതോടൊപ്പം വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. മുഖക്കുരുവിനെ തടയാന്‍ ആഹാരരീതിക്ക് സാധിക്കും.
5 ജീവിതശൈലിയില്‍ മാറ്റം വരുത്തുക
വേനല്‍ക്കാലങ്ങളില്‍ അതിനിണങ്ങുന്ന ജീവിതരീതികള്‍ തന്നെ തിരഞ്ഞെടുക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ മാലിന്യത്തെ പുറം തള്ളാന്‍ വെള്ളത്തിന് സാധിക്കും. ഒപ്പം നിത്യേന വ്യായാമം ശീലമാക്കുക. വ്യായാമത്തിനു ശേഷം ത്വക്കിന്റെ ഉപരിതലത്തിലുണ്ടാകുന്ന അനേകം നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യുക.
















