കാന്‍സര്‍ ഏതു തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത ചില്ലറയല്ല. പലപ്പോഴും തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് കാന്‍സറെന്ന രോഗത്തിന് നമ്മളെ കീഴ്പ്പെടുത്താന്‍ സഹായകരമാകുന്നത്.
ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്ബോള് വേണ്ട രീതിയില്‍ ഗൗരവത്തോടെ എടുക്കാത്തതാണ് രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നതിന് കാരണം. എന്നാല്‍, തിരിച്ചറിയാന്‍ എപ്പോഴും വൈകുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ആഗ്നേയഗ്രന്ഥിയില്‍ കാന്‍സര്‍ വരുന്നതാണ് ഇത്. കൂടിയ മരണനിരക്കണ് പാന്‍ക്രിയാറ്റിക് കാന്സറിെന്റ ഭീകരത വര്‍ധിപ്പിക്കുന്നത്. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം.
വയറിൻറെ കനം
വയറിൻറെ കനം പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഇതുകൊണ്ടു മാത്രം പാന്‍ക്രിയാറ്റിക് കാന്‍സറാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. മറ്റു പല രോഗങ്ങള്‍ക്കും ഈ ലക്ഷണം ഉണ്ടാവാം. വയറിെന്റ കനത്തിനോടൊപ്പംതന്നെ മറ്റു ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
മഞ്ഞപ്പിത്തം
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞപ്പിത്തം. കണ്ണും ചര്‍മവും മഞ്ഞ നിറത്തിലാകുന്നു. ഇത് ബിലിറുബിെന്റ അളവ് വര്‍ധിപ്പിക്കുന്നു. ഇത് കരളില്‍ കെമിക്കല്‍ രൂപപ്പെടാന്‍ കാരണമാകുന്നു. അതിെന്റ ഫലമായി കരള്‍ ബിലിറുബിന്‍ പുറന്തള്ളുന്നു. ഇത് പിന്നീട് ട്യൂമര്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് പാന്‍ക്രിയാസിലാണ് ഏറ്റവും പെട്ടെന്ന് പിടിക്കുന്നതും. അതുകൊണ്ടുതന്നെ മഞ്ഞപ്പിത്തം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രത്തിൻറെ നിറവ്യത്യാസം
മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ സ്വാഭാവികമായും മൂത്രത്തിെന്റ നിറത്തിലും വ്യത്യാസം കാണാം. എന്നാല്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ഇരുണ്ട മഞ്ഞ നിറമായിരിക്കും ഉണ്ടാവുക. രക്തത്തിലെ ബിലിറുബിെന്റ അളവ് നല്ലതുപോലെ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ബ്രൗണ്‍ നിറമായിരിക്കും ഉണ്ടാവുക.
മലത്തില്‍ നിറംമാറ്റം
മലത്തില്‍ നിറംമാറ്റം ഉണ്ടെങ്കിലും ശ്രദ്ധിക്കുക. ഗ്രേ കളറിലും കട്ടിയില്ലാതെയും ആണെങ്കില്‍ ആരോഗ്യ വിദഗ്ധൻറെ ഉപദേശം തേടാവുന്നതാണ്.
ചര്‍മത്തിലെ ചൊറിച്ചില്‍
ചര്‍മത്തിലെ ചൊറിച്ചില്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത് അലര്‍ജി എന്നു പറഞ്ഞ് തള്ളിക്കളയരുത്. മാത്രമല്ല, ചര്‍മത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിറംമാറ്റം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്.
അസഹനീയമായ വയറുവേദന
അസഹനീയമായ വയറുവേദനയാണ് മറ്റൊരു പ്രശ്നം. കാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ട് എന്നതിെന്റ സൂചനയാണ് പലപ്പോഴും അസഹനീയമായ വയറുവേദനക്കു പിറകില്‍. ഇടക്കിടക്ക് ഇത്തരം വയറുവേദന ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.
















