ശരീരത്തിലെ പല രോഗങ്ങളെയും നശിപ്പിക്കുന്നു.ദിവസവും തുളസിയില കഴിക്കുന്നതിനുമുണ്ട് ശരിയായ രീതികള്‍.തുളസി ഇലകള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കണം.
ആയുര്‍വേദ വിദഗ്ധന്‍ ഡോ. അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ തുളസിയില്‍ ഇരുമ്ബ്, കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട് എന്നാണ്. രാവിലെ 4-5 തുളസിയില പറിച്ചെടുത്ത് കഴുകി കഴിക്കാം. അതുപോലെ ഇത് ചായയിലും ഭക്ഷണത്തിലും ചേര്‍ത്തൂം കഴിക്കാം.
ഡോ.അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-മൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അതുകൊണ്ടാണ് ശരീരം പല അണുബാധകളില്‍ നിന്നും രക്ഷ നേടുന്നു.
കുട്ടികളുടെ പ്രതിരോധശേഷി മുതിര്‍ന്നവരേക്കാള്‍ ദുര്‍ബലമാണ്. അതിനാല്‍ നിങ്ങള്‍ ദിവസവും കുട്ടികളെ തുളസി ഇലകള്‍ കഴിക്കാന്‍ പ്രേരിപ്പിക്കണം.തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
















