ഒരു നേരമെങ്കിലും പനീര്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിര്‍ത്താന്‍ പനീര്‍ ഏറെ സഹായിക്കും.
പനീര്‍ കൊണ്ടുള്ള പല വിഭവങ്ങളും നമുക്ക് പരിചിതമാണ്. എന്നാല്‍, ചില പദാര്‍ത്ഥങ്ങള്‍ പനീറിനൊപ്പം കഴിയ്ക്കാന്‍ പാടില്ല. അതായത് പനീറിന്‍റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാന്‍ അത് ശരിയായ രീതിയില്‍ കഴിയ്ക്കുകയും വേണം.
ആയുര്‍വേദം അനുസരിച്ച്, എല്ലാ ഗുണങ്ങളും ലഭിക്കാന്‍ പനീര്‍ ഉപ്പില്ലാതെ കഴിക്കുന്നത് കൂടുതല്‍ ഉത്തമമാണ്. സാധാരണയായി ആളുകള്‍ പനീര്‍ കറികള്‍ ഉണ്ടാക്കി കഴിയ്ക്കുകയാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ പനീര്‍ കഴിയ്ക്കുന്നതിലൂടെ അതിന്‍റെ ഗുണങ്ങള്‍ മുഴുവന്‍ ലഭിക്കില്ല. അതായത് എണ്ണ, മസാലകള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് പനീര്‍ കഴിക്കുന്നത് അതിന്‍റെ ഗുണങ്ങള്‍ കുറയ്ക്കുകയും ആരോഗ്യത്തിന് വിരുദ്ധ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
















