വാഷിംഗ്ടണ്‍ : ഉയര്‍ന്ന പ്രതിരോധ ശേഷിക്ക് തുടര്‍ച്ചയായ വാക്സീനേഷന്‍ ആവശ്യമാണെന്നും ഇത് പ്രതിവര്‍ഷം എടുക്കേണ്ടിവരുമെന്നും നിര്‍മാതാക്കളായ ഫൈസര്‍.ഒമിക്രോണിനെതിരായ വാക്‌സീന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും ഫൈസര്‍ സി ഇ ഒ. ഡോ. ആല്‍ബര്‍ട്ട് ബുര്‍ല വ്യക്തമാക്കി.
പ്രതിവര്‍ഷ വാക്സീന്‍ എന്ന ഫൈസറിന്റെ വാദം യു എസ് സര്‍ക്കാറിന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്തോണി ഫൗസി ശരിവെച്ചു. “എല്ലാ വര്‍ഷവും വാക്‌സീന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയ്യാറാകണം. വളരെ ശക്തവും ഉയര്‍ന്ന തലത്തിലുമുള്ള സംരക്ഷണം ഉറപ്പാക്കാന്‍ വാര്‍ഷിക വാക്സീനേഷന്‍ വേണ്ടിവരും’- ഫൗസി പറഞ്ഞു.
















