കുറ്റ്യാടി: ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന സുരക്ഷപാലീയേറ്റീവ് കേന്ദ്രത്തിന് സൗജന്യമായി ഭൂമി നല്‍കി.കുന്നുമ്മല്‍ ഏരിയയിലെ ഏഴ് പഞ്ചായത്തുകളിലായാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മരുതോങ്കര ഗ്രാമപഞ്ചായത്ത് മുന്‍ മെബറും സാമൂഹ്യ പ്രവര്‍ത്തകനുമായ പരപ്പുപാറ മീത്തല്‍ ടി.പി അശോകനാണ് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പാറമേല്‍ കച്ചേരി ഭാഗത്ത് 25 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്.
കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഭൂമിയുടെ രേഖ ഏറ്റുവാങ്ങി. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, സുരക്ഷ കണ്‍വീനര്‍ പി.സുരേന്ദ്രന്‍ ര്‍, ടി.പി.കുമാരന്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.റജിലേഷ് എന്‍.കെ.ഷിജു, മറ്റും സാമുഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്തു.