തൃശൂർ:- അന്തരിച്ച പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ളയുടെ ഖബറടക്കം നിരവധി പേരുടെ സാന്നിധ്യത്തിൽ നാട്ടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. നാട്ടികയിലെ വസതിയിൽ വെച്ച് നടന്ന മയ്യത്ത് നിസ്കാരത്തിന് അബ്ദുള്ള ഹാജിയുടെ മകൻ എം എ ആസിഫും നാട്ടിക ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിന് എം എ യൂസഫലിയും നേതൃത്വം നൽകി.എം കെ അബ്ദുള്ള ഹാജിയുടെ നിര്യാണത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. നാട്ടികയിലെ വസതിയിലെത്തിയ ഗവർണ്ണർ അന്തരിച്ച എം കെ അബ്ദുള്ള ഹാജിയുടെ മക്കൾ,
സഹോദര പുത്രൻ എം എ യൂസഫലി എന്നിവരെ അനുശോചനം അറിയിച്ചു. തുടർന്ന് നാട്ടിക ജുമാ മസ്ജിദിലെത്തിയ ഗവർണ്ണർ അബ്ദുള്ള ഹാജിയുടെ ഖബറിടം സന്ദർശിച്ചു.
റവന്യൂ മന്ത്രി വി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം പി,എം എൽ എ മാരായ ടി പി മുകുന്ദൻ, ടൈസൺ മാസ്റ്റർ, എൻ കെ അക്ബർ, ടി ജെ സനീഷ് കുമാർ, മുരളി പെരുനെല്ലി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ,
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹീം ഖലീൽ ബുഹാരി തങ്ങൾ,
സി പി ഐ നേതാവ് കെ ഇ ഇസ്മായിൽ, ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ, സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ്,
ബി ജെ പി നേതാവ് അഡ്വ: ബി ഗോപാല കൃഷ്ണൻ, ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ,
വ്യവസായികളായ കല്യാണ രാമൻ, ബാബു മൂപ്പൻ, തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ട് പി കെ പൂങ്കുഴലി എന്നിവർ
ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലി കുട്ടി, എം കെ മുനീർ എം എൽ എ, കാന്തപുരം എ പി അബൂബക്കർ മുസലിയാർ,
സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി , വ്യവസായികളായ ഗൾഫാർ മുഹമ്മദാലി, ആസാദ് മൂപ്പൻ, പി.കെ. അഹമ്മദ് ഉൾപ്പെടെയുള്ളവർ നിര്യാണത്തിൽ അനുശോചിച്ചു