ചെന്നൈ; തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ കുറഞ്ഞു.ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40-50 രൂപയായിരുന്നു.
വടക്ക് കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയർന്നു. വ്യാഴാഴ്ച ഇത് 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30-35 രൂപയും ചില്ലറ വിൽപന വില 40 രൂപയുമായിരുന്നു. 48 മണിക്കൂറിനിടെ ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ നാടൻ തക്കാളി ആവശ്യമായ അളവിൽ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികൾ അറിയിച്ചു.