കൊല്‍ക്കത്ത: സഹപ്രവർത്തകർ മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. റഹ്മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇയാൾ മരിച്ചത്.
ഈ മാസം 16ന് ഹൂഗ്ലിയിലെ നോർത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകൾ തമാശക്ക് റഹ്മത്തലിയെ പിടിച്ചുനിർത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ഇയാള്‍ എതിര്‍ത്തെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയിലേക്കാണ് ഇയാളെ ആദ്യം കൊണ്ടുപോയത്. ആരോഗ്യനില പിന്നെയും വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വായുസമ്മര്‍ദ്ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ റഹ്മത്ത് അലിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി.