കൊച്ചി: ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികൾക്ക് ശബരിമല , പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന വസ്തുക്കൾ, അടക്കം ദേവസ്വം ബോർഡിനോ, അവരുടെ കരാറുകാർക്കോ ഇറക്കാം.
ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബഞ്ചിൻറെതാണ് ഉത്തരവ്.