അബുദാബി:ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ 3 വരെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. വാക്സീൻ എടുത്തവരും 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമുള്ളവർക്കേ പ്രവേശനാനുമതി ലഭിക്കൂ. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ശേഷിയുടെ 80% പേർക്കു പങ്കെടുക്കാം. യുഎഇയിൽ 90% പേരും വാക്സീൻ 2 ഡോസും എടുത്തവരാണ്. ഒരു ഡോസ് എടുത്തവരുടെ എണ്ണം 100 ശതമാനത്തോട് അടുക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
നിബന്ധനകൾ
∙ 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധം.
∙ പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കും.
∙ മാസ്‌ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം.
∙ കൂട്ടംകൂടാൻ പാടില്ല.
∙ ഹസ്തദാനം, ആലിംഗനം തുടങ്ങിയവ വേണ്ട.
∙ കുടുംബാംഗങ്ങൾക്ക് അകലം വേണ്ട.
∙ 14 ദിവസം മുൻപെങ്കിലും വാക്സീനോ ബൂസ്റ്റർ ഡോസോ സ്വീകരിച്ചവരാകണം.
∙ സ്ഥലത്തിന്റെ 80% പേരെ മാത്രമേ അനുവദിക്കാവൂ.
∙ അൽഹൊസൻ ആപ്പിൽ ഗ്രീൻ-പാസ് സ്റ്റാറ്റസ് കാണിക്കണം.
∙ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കില്ല.