ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയ കാർഷിക നയം (Farm laws) പിൻവലിച്ചതിൽ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നെങ്കില്‍ 700 ഓളം കര്‍ഷകരുടെ ജീവന് രക്ഷിക്കാമായിരുന്നെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വരുൺ വ്യക്തമാക്കുന്നു.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള താങ്കളുടെ ഹൃദയവിശാലതയ്ക്ക് നന്ദി. 700 ഓളം കര്‍ഷകരാണ് ഈ സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്. നേരത്തെ തന്നെ ഈ നിയമം പിന്‍വലിച്ചിരുന്നെങ്കില്‍ നിഷ്കളങ്കരായ അവരുടെ ജീവന് രക്ഷിക്കാമായിരുന്നു. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ നിര്യാണത്തിൽ അനുശോചിക്കണം, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടു.
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിക്കണം. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പല നേതാക്കളും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും അനന്തര ഫലമാണ് ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ അഞ്ച് കര്‍ഷക സഹോദരങ്ങള്‍ വാഹനമിടിച്ച് മരിച്ചത്. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.