മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന് ഖാനെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ല. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഡാലോചനയ്ക്കെതിരെ തെളിവില്ല. കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്തുവന്നു.
കഴിഞ്ഞ ഒക്ടബോര്‍ 28നാണ് ആര്യന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 14 പേജുകളുള്ള ഈ ഉത്തരവിൻ്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്‍സിബി സമര്‍പ്പിച്ച ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ആര്യനുള്‍പ്പെടുന്ന മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്തെന്നോ ഫോണില്‍ ബന്ധപ്പെട്ടെന്നോ കരുതി ഗൂഡാലോചനയാകില്ലെന്നും സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളല്ല ഇവയെന്നും കോടതി നിരീക്ഷിച്ചു.