Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ജീവനും രക്തവും നൽകി കർഷകർ നേടിയ വിജയം; മോദിയുടെ മാപ്പ് കൊണ്ട് തീരുമോ പ്രശ്നങ്ങൾ ?

Web Desk by Web Desk
Nov 20, 2021, 04:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഭരണകൂടം അതിന്റെ പൗരന്മാർക്ക് മുൻപിൽ മുട്ടുമടക്കി, തലകുമ്പിട്ട് നിൽക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഊട്ടിയുറപ്പിക്കുന്ന നിമിഷമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന ഒരു നേരത്താണ് കേന്ദ്ര സർക്കാർ കർഷക കരി നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായത്. എന്നാൽ അത് അപ്രതീക്ഷിതമല്ല, വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വാദവും ഉണ്ട്. അതും നിസാരമായി തള്ളിക്കളയാനാവില്ല. കാരണം അത്രമേൽ ശക്തമായിരുന്നു കർഷക സമരം. രാജ്യം ഇതുവരെ കനത്ത അത്രയും ശക്തം. അത്രയും കെട്ടുറപ്പോടെ മുന്നേറിയ സമരത്തെ തകർക്കാൻ ശ്രമമേറെയുണ്ടായിട്ടും തളരാതെ നിന്ന പോരാട്ട വീര്യമായിരുന്നു അത്.

പരമാവധി പിടിച്ചു നിൽക്കാനും വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്ക് ന്യായീകരണം നൽകാനും കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തുടക്കം മുതൽ ഈ കാർഷിക നിയമങ്ങളുടെ അപകടം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറക്കാനാണ് കേന്ദ്രം നോക്കിയത്. പക്ഷെ നാൾക്കുനാൾ കഴിയും തോറും കേന്ദ്രത്തിന് പിടിച്ച് നിൽക്കാനാകാതെ വന്നു. ഈ പാർലമെന്റ് സമ്മേളനകാലത്ത് നടക്കാനിരുന്ന ദിനം പ്രതി 500 പേർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ച് കൂടി അടുത്തതോടെയാണ് കേന്ദ്രം മുട്ടുമടക്കിയത്. ദിനംപ്രതി പാർലമെന്റിലേക്ക് കർഷകരുടെ നേതൃത്വത്തിൽ മാർച്ച് നടന്നാൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ അതോടൊപ്പം നിൽക്കും. ഫലത്തിൽ ലോകത്തിന് മുൻപിൽ മോദിയുടെ പ്രതിച്ഛായ തകരും. ഈ സാഹചര്യമാണ് അവസാനമായി മാപ്പ് പറയാൻ ഇടയാക്കിയത്.

455

കേന്ദ്ര സർക്കാർ പരാജയം രുചിച്ച 11 ചർച്ചകളാണ് കർഷകരുമായി നടത്തിയത്. മുൻപോട്ട് വെച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കാതെ പുറകോട്ടിലെന്ന് കട്ടായം പറഞ്ഞു. ഇതോടെ നാൾക്കുനാൾ ശക്തമായ സമരം രു വര്ഷത്തോളമാണ് നീണ്ടു നിന്നത്. കർഷകസമരത്തിന് 12 മാസം തികയാൻ വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് മോദി സർക്കാരിന്റെ ഏറ്റുപറച്ചിൽ. ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ കർഷകർക്കുള്ള സമ്മാനമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നാൽ ഇത് കേവലമൊരു സമ്മാനമല്ല, കർഷകർ അർഹിച്ച വിജയവും മോദി സർക്കാരിന്റെ പരാജയവുമാണ്. കഴിഞ്ഞ ഏഴു വർഷത്തെ മോദി ഭരണത്തിനിടെ ഒരു വിഷയത്തിൽനിന്നുള്ള ആദ്യ പിന്മാറ്റമായിരുന്നു ഇത്.

എന്തായിരുന്നു വിവാദ കാർഷിക നിയമങ്ങൾ

കാർഷിക മേഖലയുടെ ഉദാരവൽക്കരണത്തിന്റെ ഭാഗമായാണ് മോദി സർക്കാർ 3 നിയമങ്ങൾ നടപ്പാക്കിയത്. 

1. കർഷക ഉൽപന്ന വ്യാപാര വാണിജ്യനിയമം:

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ഈ നിയമമാണ് ഏറ്റവും കൂടുതൽ എതിർക്കപ്പെട്ടത്. വ്യാപാര മേഖല, വ്യാപാരി വ്യവസ്ഥകൾ പ്രധാന പ്രശ്നം.

ചന്തകൾക്കു പുറത്തുള്ള സ്ഥലങ്ങളെയും വ്യാപാര മേഖലകളായി കണക്കാക്കുന്നു. പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉള്ള ആർക്കും വ്യാപാരത്തിൽ ഏർപ്പെടാം. ഇത് കോർപറേറ്റുകൾ കാർഷിക മേഖലയിൽ ആധിപത്യമുറപ്പിക്കാൻ ഇടയാക്കുമെന്നും ചെറുകിട, നാമമാത്ര വ്യാപാരികൾ പ്രതിസന്ധിയിലാകുമെന്നും വിലയിരുത്തലുണ്ടായി. 

2. കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം:

കരാർകൃഷി സംബന്ധിച്ചാണു വ്യവസ്ഥകൾ. ഇടനിലക്കാരെ ഒഴിവാക്കി, വൻകിട ചില്ലറ വിൽപനക്കാരും കയറ്റുമതിക്കാരുമായി കർഷകർക്കു നേരിട്ട് ഇടപാടിനു സൗകര്യം. വില സുരക്ഷ ഉറപ്പാകുമെന്നു സർക്കാർ വാദം. എന്നാൽ, വില എങ്ങനെ തീരുമാനിക്കുമെന്നതിൽ അവ്യക്തത. കർഷകരും കരാറുകാരും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനം സങ്കീർണം. കർഷകരുടെ വിലപേശൽ േശഷി നഷ്ടപ്പെടുമെന്ന് ആശങ്ക.

3. അവശ്യസാധന (ഭേദഗതി) നിയമം:

കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയതാണ് അവശ്യസാധന നിയമം (1955). ഭേദഗതിയിലൂടെ ഉൽപന്ന സംഭരണ പരിധി വ്യവസ്ഥകൾ ഉദാരമാക്കി. ഇതു കോർപറേറ്റുകൾക്കുവേണ്ടിയെന്ന് ആക്ഷേപം. യുദ്ധം, ക്ഷാമം, അമിത വിലക്കയറ്റം, കടുത്ത പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയുടെ സമയത്തു മാത്രമേ സർക്കാർ ഇടപെടൽ ഉണ്ടാകൂ. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കും കയറ്റുമതിക്കാർക്കും സംഭരണപരിധി ബാധകമല്ല.

5457

ഈ നിയമങ്ങൾക്കെതിരായിരുന്നു കർഷക സമരം. 2020 നവംബർ 26 നായിരുന്നു കർഷകർ സമര പ്രഖ്യാപനം ആരംഭിച്ചത്. എന്നാൽ സമരത്തെ തോൽപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങൾ ചെറുതായിരുന്നില്ല. സമരം ചെയ്യുന്ന കർഷകർക്കിടയിൽ രാഷ്ട്രീയ പാർട്ടികൾക്കു പുറമേ ഖലിസ്ഥാൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറിട്ടുണ്ട് എന്ന് ബിജെപിയും സർക്കാർ ഏജൻസികളും നിരന്തരം ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചു, അപായപ്പെടുത്താൻ ശ്രമിച്ചു. റോഡുകൾ ഉപരോധിച്ച കർഷകരെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു. എന്നിട്ടും കർഷകർ ശൈത്യത്തെയും കൊടുംചൂടിനെയും പൊടിയെയും മഴയെയും അതിജീവിച്ച് ഒറ്റക്കെട്ടായി നിന്നു. 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ എതിർത്തിട്ടും, ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ അകാലിദളിനെ നഷ്ടപ്പെട്ടിട്ടും കർഷക വേട്ട തന്നെയായിരുന്നു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കോൺഗ്രസ്, അകാലി ദൾ, ആംആദ്മി പാർട്ടി, ഇന്ത്യൻ നാഷനൽ ലോക്ദൾ എന്നീ രാഷ്ട്രീയപാർട്ടികളും നൂറുകണക്കിന് കർഷക, കൃഷി തൊഴിലാളി സംഘടനകളും നിയമങ്ങളെ എതിർത്തു. കേരളം അടക്കമുള്ള മറ്റിടങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രതിനിധി സംഘങ്ങൾ സമരവേദിയിലെത്തി. കേന്ദ്രം കുലുങ്ങിയില്ല.

9658

കേന്ദ്രം കുലുങ്ങാതെ നിന്നപ്പോൾ കർഷകരും അതിനേക്കാൾ ഉറച്ച നിലപാടിലാണ് നിന്നത്.  പ്രക്ഷോഭത്തിനു ചുക്കാൻ പിടിക്കാൻ സംയുക്ത കിസാൻ മോർച്ചയ്ക്കു രൂപം നൽകി. ചെറുതും വലുതുമായ നാനൂറോളം സംഘടനകൾ ചേർന്ന് മോർച്ചയ്ക്കു രൂപം നൽകിയതു പ്രക്ഷോഭത്തിലേക്കുള്ള ആദ്യ വിജയച്ചുവടായി. ഡൽഹി അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ സ്ഥിരം സമര കേന്ദ്രങ്ങൾ ഒരുങ്ങി. ഭക്ഷണം പാകം ചെയ്യാൻ സമൂഹ അടുക്കളകൾ (ലംഗറുകൾ) സജ്ജമാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഉരുളക്കിഴങ്ങ്, സവാള, പച്ചക്കറികൾ എന്നിവയുമായി ദിവസേന ട്രാക്ടറുകളെത്തി. മില്ലുടമകൾ ഗോതമ്പ് സൗജന്യമായി പൊടിപ്പിച്ച് എത്തിച്ചു. ഭക്ഷണശാലകൾ നടത്തുന്നവർ പാൽ വാങ്ങി ദിവസേന ട്രാക്ടറുകളിൽ കയറ്റിവിട്ടു. മഹാരാഷ്ട്രയിൽനിന്ന് ഓറ‍ഞ്ച്, കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽനിന്ന് ആപ്പിൾ, കേരളത്തിൽ നിന്ന് പൈനാപ്പിൾ എന്നിവ ട്രക്കുകളിലെത്തി.

ട്രാക്ടറുകൾക്കു പിന്നിൽ കോർത്ത വലിയ ട്രോളികളായിരുന്നു കിടപ്പുമുറി. ശൈത്യകാലത്ത് അതിനുള്ളിൽ വൈക്കോൽ നിരത്തി. മുകളിൽ പഞ്ഞിക്കിടക്ക. കാറ്റ് കയറാതിരിക്കാൻ കമ്പിളിപ്പുതപ്പു കൊണ്ടു ട്രോളികൾ മറച്ചു. മുതിർന്നവരും സ്ത്രീകളും ട്രോളികളിൽ കിടന്നപ്പോൾ യുവാക്കൾ പുറത്തു കാവൽനിന്നു. വെള്ളം ചൂടാക്കുന്നതിന് ആയിരക്കണക്കിനു ഹീറ്ററുകളും എത്തിച്ചു. വേനൽ കാലത്ത് എസികളും കൂളറുകളും എത്തി. സമരം നീണ്ടതോടെ ടെന്റുകൾ കെട്ടിടങ്ങളാണ് മാറി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഇഷ്ടികയും സിമന്റുമെത്തി. ഒപ്പം നിർമാണ തൊഴിലാളികളും. ദിവസങ്ങൾക്കുള്ളിൽ കെട്ടിടങ്ങളുയർന്നു. സമരത്തിന്റെ വേര് കൂടുതൽ ബലമുള്ളതായി. എത്രകാലം നീണ്ടാലും വിജയിക്കാതെ പിന്മാറില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതായി ഈ നീക്കം.

28778

റിപ്പബ്ലിക് ദിനവും ലഖിംപൂർ ഖേരിയും 

കേ​ന്ദ്രസർക്കാറിന്റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കത്തിപടരുന്നതിനിടെയായിരുന്നു 2021 റിപബ്ലിക്​ ദിനത്തിലെ പ്രതിഷേധം. രാജ്യം ഇതുവരെ കാണാതിരുന്ന പ്രതിഷേധത്തിനായിരുന്നു റിപബ്ലിക്​ ദിനം സാക്ഷ്യംവഹിച്ചത്​. ജനുവരി 26 ന് 12 മണിക്ക്​ ട്രാക്​ടർ റാലി തുടങ്ങാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി ഒരു വിഭാഗം കർഷകർ ഡൽഹി ലക്ഷ്യമാക്കി എത്തുകയായിരുന്നു. ട്രാക്​ടർ റാലിയുമായി ഡൽഹി​യിലെത്തിയ കർഷകരെ പൊലീസും കേന്ദ്രസേനയും തടഞ്ഞു. ചെ​ങ്കോട്ടയും ഡൽഹി ഐ.ടി.ഒയും കർഷകർ കീഴടക്കി. ഡൽഹിയുടെ മിക്കഭാഗങ്ങളിലും കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷകർക്ക്​ മേൽ ലാത്തിച്ചാർത്തും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു​. ഒരു കർഷകന്​ ജീവൻ നഷ്​ടമായി. പഞ്ചാബ്​ നടൻ ദീപ്​ സിദ്ദുവിന്റെ നേതൃത്വത്തിലാണ്​ അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നും സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സമരത്തിൽ പ​ങ്കെടുത്തതെന്നും കർഷകർ ആരോപിച്ചിരുന്നു. റിപബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങൾക്ക്​ പിന്നിൽ ബി.ജെ.പിയും കേന്ദ്രസർക്കാറുമാണെന്നും​ ആരോപിച്ച്​ കർഷകർ രംഗത്തെത്തിയിരുന്നു.

5585

കർഷക സമരത്തിലെ മറ്റൊരു മറക്കാനാകാത്ത സംഭവമായിരുന്നു ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല. ഒക്​ടോബർ മൂന്നിനായിരുന്നു ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ രാജ്യത്തെ നടുക്കിയ കർഷക കൂട്ടക്കൊല നടന്നത്. യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യയുടെ പരിപാടിയിലേക്ക്​ പ്രതിഷേധവുമായെത്തുകയായിരുന്നു കർഷകർ. ​കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന എസ്​.യു.വി ഈ കർഷകർക്ക്​ ഇടയിലേക്ക്​ ഓടിച്ചുകയറ്റി. നാല്​ കർഷകർക്ക്​ ഉൾപ്പെടെ എട്ടുപേർക്ക്​ ജീവൻ നഷ്​ടമായി. ഒരു മാധ്യമപ്രവർത്തകനും ജീവൻ നഷ്​ടപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്കായിരുന്നു രാജ്യം പിന്നീട്​ സാക്ഷ്യം വഹിച്ചത്​. കേന്ദ്രസർക്കാറിനും യു.പി സർക്കാരിനുമെതിരെ പ്രതിഷേധം കടുത്തതോടെ യു.പി പൊലീസ്​ ആശിഷ്​ മിശ്രയെ മുഖ്യപ്രതിയാക്കി അറസ്​റ്റ്​ ചെയ്​തു.

700 കർഷകരോട് ആര് മാപ്പുപറയും?

ഒരു ക്ഷമാപണത്തോടെ നിയമം പിൻവലിക്കുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ പ്രസംഗ കത്തിക്കയറലിനിടെ ഒരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കർഷക വേദിയിൽ മരിച്ചുവീണ 700 പേരോടുള്ള സർക്കാരിന്റെ ഉത്തരവാദിത്വം. ഒരു വർഷത്തിനിടയിൽ 700ഓളം കർഷകരാണ് കൊടും തണുപ്പിലും കൊടും ചൂടിലും മഴയത്തും മരിച്ചത്. നേരത്തെ വിവാദ നിയമങ്ങൾ പിൻവലിച്ചിരുന്നെങ്കിൽ ഇവരെല്ലാം ഇപ്പോഴും ജീവിച്ചിരുന്നേനെ. ഭരണകൂടം നടപ്പിലാക്കിയ തെറ്റായ തീരുമാനത്തിന്റെ ഇരകളാണ് ഈ കർഷകർ. അവർക്ക് നീതി കിട്ടണം. അവരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ അത് ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടായി അവശേഷിക്കും.

 

Latest News

കാശ്മീരി ഡോക്ടർക്ക് ഭീകരബന്ധം: ഫരീദാബാദിൽ നിന്ന് AK-47 തോക്കുകളും 350 കി.ഗ്രാം സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു

കേരളത്തില്‍ എല്ലായിടത്തും മികച്ച വിജയം നേടും, ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കെ എസ് ശബരീനാഥൻ

കൊച്ചിയിൽ ജലസംഭരണി തകർന്ന സംഭവം; നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ജില്ലാ കളക്ടര്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സ്വവർഗ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കണം; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies