അബൂദബി: രാജ്യം ശൈത്യത്തിലേക്ക് കൂടുതൽ അടുക്കുന്നു എന്നതിെൻറ സൂചന നൽകി താപനില ദിനംപ്രതി കുറയുന്നു. അതേസമയം, കഴിഞ്ഞദിവസം യു.എ.ഇയുടെ വിവിധ മേഖലകളിൽ കൃത്രിമ മഴയും പെയ്യിച്ചിരുന്നു.
അബൂദബി ഗസിയോറയിൽ താപനില 15 ഡിഗ്രി സെൽഷ്യസിൽ എത്തിയതായി രേഖപ്പെടുത്തി. അബൂദബിയിലെയും റാസൽഖൈമയിലെയും ചില ഭാഗങ്ങളിലും, ഗന്ദൂത്ത്, അൽ മർജാൻ, അൽദൈദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മേഖലയിൽ ശരാശരി 20 ഡിഗ്രി സെൽഷ്യസിൽ താപനില എത്തിയെങ്കിലും അബൂദബി, ദുബൈ എമിറേറ്റുകളിലെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസ് വരെയാണുള്ളത്.