നെടുമ്പാശേരി: അസഹനീയമായ ഈയ്യൽ ശല്യത്തെ തുടർന്ന് അത്താണിയിൽ കടകളടച്ചു.എയർപോർട്ട് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കൂടുതൽ ഈയ്യലുകളുണ്ടായത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവമുണ്ടായത്.എയർപോർട്ട് റോഡ് തുടങ്ങുന്ന ഭാഗത്തുള്ള വൻകിട ഹോട്ടലായ സൽക്കാര ഉൾപ്പെടെ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെല്ലാം കൂടുതലായും അടച്ചിടേണ്ട ഗതിയിലായിരുന്നു.
നല്ല പോലെ കച്ചവടം ഉണ്ടാവുന്ന സ്ഥലമാണ് അത്താണി.അതിനിടെയാണ് ഈയ്യലുകളുടെ പെട്ടെന്നുള്ള വരവ് അന്തരീക്ഷമാകെ മാറ്റിമറിച്ചു. മണിക്കൂറുകളോളം ലൈറ്റുകളെല്ലാം ഓഫാക്കി ഈയ്യലുകൾ ഒഴിവായെന്ന് ഉറപ്പാക്കിയ ശേഷമാണ് കടകൾ തുറന്നത്.