അബൂദബി: സ്കൂൾ ബസ് സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങളുമായി അബൂദബി. കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്കൂൾ ബസ് നിർത്തിയിടുകയും സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ മറ്റുവാഹനങ്ങൾ നിർത്തണമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആയിരം ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയൻറ് ചുമത്തുമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനം കണ്ടെത്താൻ സ്കൂൾ ബസുകളിൽ ഈ വർഷം െസപ്റ്റംബറിൽ അധികൃതർ റഡാറുകൾ സ്ഥാപിച്ചിരുന്നു. സ്കൂൾ ബസുകൾ കുട്ടികളെ കയറ്റാനും ഇറക്കാനുമായി സ്റ്റോപ്പുകളിൽ നിർത്തുന്ന സമയത്ത് അബൂദബിയിലെ 17 ശതമാനം വാഹനങ്ങളും നിയമം ലംഘിക്കാറുണ്ടെന്ന് പഠനത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ ബസുകളിൽ റഡാറുകൾ സജ്ജീകരിച്ചത്.
കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂൾ ബസ് നിർത്തുന്ന സമയത്ത് സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ചില്ലെങ്കിൽ സ്കൂൾ ബസ് ഡ്രൈവർക്കും പിഴ ചുമത്തുമെന്നും അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റവരി പാതയിലാണ് സ്കൂൾ ബസ് സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ച് നിർത്തിയിട്ടിരിക്കുന്നതെങ്കിൽ ഇരുവശത്തും നിന്നുവരുന്ന വാഹനങ്ങൾ ബസിൽനിന്ന് അഞ്ച് മീറ്റർ അകലെയായി നിർത്തിയിടണമെന്നും ഇരട്ടവരി പാതയിലാണ് നിർത്തിയിരിക്കുന്നതെങ്കിൽ ബസ് പോവുന്ന ദിശയിൽ വരുന്ന വാഹനങ്ങൾ അഞ്ച് മീറ്റർ അകലെയായി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.