എന്തൊക്കെ കഴിച്ചാലും പലപ്പോഴും തടി വെക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാൽ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തും കുറയുന്നത്. ഇത് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ തന്നെ ആത്മവിശ്വാസക്കുറവും ആരോഗ്യക്കുറവും ഉണ്ടാക്കുന്നതാണ്.എന്തൊക്കെ ഭക്ഷണം കഴിച്ചിട്ടും തടിക്കാത്തവരെങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
ഇതിൽ പഴവും നെയ്യും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതോടൊപ്പം തന്നെ ശരീരത്തിന് ഊർജ്ജവും തടിയും വർദ്ധിപ്പിക്കുന്നു.സ്ത്രീകൾക്കും പുരുഷൻമാർക്കും തടി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഏത്തപ്പഴവും നെയ്യും കഴിക്കുന്നത് നല്ലതാണ്.രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം അത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നു. ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഇത് നൽകുന്നത് എന്ന് നോക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നെയ്യ് മിക്‌സ് ചെയ്ത പഴം. .
ശരീരം തടിപ്പിക്കുന്നതിന് വേണ്ടി നെയ്യും പഴവും ദിനവും കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നുള്ളത് തന്നെയാണ് പ്രത്യേകത. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും ഇത് കഴിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം. ഇത് ശരീരം വണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാം ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഇത് കഴിക്കുന്നതിലൂടെ ശരീരം നന്നായി പുഷ്ടിപ്പെടും.ഇതിന് വേണ്ടി ആദ്യം നെയ്യ് ചൂടാക്കി അൽപം ഏത്തപ്പഴം അതിൽ മിക്സ് ചെയ്ത് കഴിക്കണം. ഏത്തപ്പഴമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്.
ദിവസവും കഴിക്കുന്നതിലൂടെ അത് ശാരിരികോർജ്ജം വർദ്ധിപ്പിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.മറ്റ് ചില ഭക്ഷണ ശീലങ്ങൾ ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അത് തടി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം ആരോഗ്യത്തിനേയും സഹായിക്കുന്നുണ്ട്.
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം നൽകി നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരത്തിന് ഈ ഭക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഒരു ഏത്തപ്പഴം തനിയോ കഴിക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ദിവസവും പാൽ കുടിക്കാൻ ആണ് ശ്രമിക്കേണ്ടത്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഡിപ്രഷൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാത്തിനും സഹായിക്കുന്നു. ചായയും കാപ്പിയും കുടിക്കുന്നത് പരമാവധി ഒഴിവാക്കി പാൽ കുടിക്കുക. ഇതിലുള്ള കഫീൻ ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറയുന്നത്. എന്നാൽ കഫക്കെട്ടുള്ളവർ പാൽ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് അൽപാൽപമായി ഉയർത്തുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച ഗുണങ്ങളും നൽകുന്നു. അൽപാൽപമായി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അളവ് വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പല വിധത്തിൽ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് തടി വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.
കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുകയാണ് മറ്റൊരു കാര്യം. അതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിസ്സാരമല്ല. കാരണം കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ തടി വർദ്ധിപ്പിക്കുന്നു. ഇതോടെളും കിഴങ്ങ് വർഗ്ഗങ്ങൾ നൽകുന്നു. ആരോഗ്യ സംരക്ഷണത്തിനും തടി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ ശീലത്തിന്റെ ഭാഗമാക്കാം.
പയറു വർഗ്ഗങ്ങളും ചോറും സ്ഥിരമായി കഴിയ്ക്കാൻ ശ്രദ്ധിക്കുക. ഓരോ ദിവസവും ഇതിന്റെ അളവ് വർദ്ധിപ്പിുന്നതിനും പരമാവധി പയറ് വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിക്കുക. മുളപ്പിച്ചവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ മെലിഞ്ഞിരിക്കുന്നവർക്ക് തടി വർദ്ധിപ്പിക്കുന്നതിന് ഈ ഭക്ഷണശീലം സഹായിക്കുന്നുണ്ട് പയർ വർഗ്ഗങ്ങൾ. ഇവ എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇവയെല്ലാം ചെയ്യുന്നതിലൂടെ ഏത് മെലിഞ്ഞ വ്യക്തിയും തടിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















