എല്ലാ ദിവസവും അമിതമായി ഉറങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ അത് ചിലപ്പോള്‍ ഒരു രോഗ സൂചനയാകാം. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരേക്കാള്‍ എട്ട് മണിക്കൂറിലധികം ഉറങ്ങുന്ന ആളുകള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വ്യായാമങ്ങളോടും മറ്റും വിമുഖത പ്രകടിപ്പിക്കുന്ന സമകാലിക ജീവിതശൈലി കാരണം, 25 വയസ്സിന് താഴെ പ്രായമുള്ള ആളുകള്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് ഇരയാകാറുണ്ട്. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
പക്ഷാഘാതം ഉണ്ടായതിന് ശേഷവും ഉറക്കത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഒട്ടനേകമാണ്. സ്ട്രോക്ക് പോലെയുള്ള രോഗാവസ്ഥയെ അതിജീവിച്ചവരില്‍ പകുതിയിലധികം പേരും തുടര്‍ന്നുള്ള മാസങ്ങളില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. ഉറക്കക്കുറവ് രോഗശാന്തിയെ തടസ്സപ്പെടുത്തുകയും വിഷാദ രോഗങ്ങള്‍ക്കും ഓര്‍മ്മക്കുറവിനും കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
2019 ഡിസംബര്‍ 11 ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ‘ന്യൂറോളജി’ ജേണലിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍, ശരാശരി 62 വയസ്സുള്ള 32,000 ലധികം ആളുകള്‍ക്കിടയില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയെക്കുറിച്ച് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
രക്തം സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെയും പഠനത്തിന് വിധേയരായ ആളുകളുടെ ഉറക്ക രീതികളും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള വിശകലനമാണ് ഈ പഠനത്തില്‍ ഗവേഷകര്‍ നടത്തിയത്.ജീവിത സാഹചര്യങ്ങളും ജീവിതരീതിയും മാറിയതോടെ രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ വരാന്‍ സാധ്യതയുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോചെയ്യുമ്പോൾ മസ്തിഷ്ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. അപ്പോഴാണ് വ്യക്തികളില്‍ പക്ഷാഘാതം സംഭവിക്കുന്നത്. പഠനമനുസരിച്ച്, രാത്രിയില്‍ എട്ട് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരേക്കാള്‍ ഒൻമ്പത് മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്ന ആളുകള്‍ക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതലാണ്.
കൂടാതെ, ഒരു ദിവസം പകല്‍ സമയത്ത്, 90 മിനിറ്റെങ്കിലും ഉറങ്ങുന്ന ആളുകള്‍ക്ക്, ദിവസം, 30 മിനിറ്റില്‍ താഴെ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത 25 ശതമാനാം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതുപോലെ, കൂടുതല്‍ സമയം ഉറങ്ങുകയും എന്നാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കാത്തവരുമായ ആളുകളില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത 82 ശതമാനം അധികമാണ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
‘അമിത ഉറക്കവും ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുകയും അത് ഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ശരീരത്തിലെ കൊളസ്ട്രോളും അമിത ഭാരവും സ്ട്രോക്കിലേക്ക് നയിക്കാന്‍ ശേഷിയുള്ള ഘടകങ്ങളാണ്’, ഷാലിമര്‍ ബാഗിലെ, ഫോര്‍ട്ടിസ് ആശുപത്രിയിലെ ന്യൂറോളജി ഡയറക്ടര്‍ ഡോ. ജയ്ദീപ് ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















