ലോകത്തെ ഏറ്റവും വലിയ കൊലയാളികളിലൊന്നാണ് കാർഡിയോ വാസ്കുലർ ഡിസീസ് (സി.വി.ഡി) അഥവാ ഹൃദ്രോഗം.പ്രതിവർഷം 18.6 ദശലക്ഷം പേരാണ് വിവിധ ഹൃദ്രോഗങ്ങൾക്കിരയായി ലോകത്ത് മരിക്കുന്നത്. മനുഷ്യശരീരത്തിൽ അതീവ പ്രാധാന്യമുള്ള അവയവങ്ങളിലൊന്നാണ് ഹൃദയം.
എന്താണ് എം.ഐ .സി.എസ് അഥവാ കീഹോൾ സർജറി?
വാരിയെല്ലുകൾക്കിടയിലൂടെ പ്രത്യേക തരം ഉപകരണം ഉപയോഗിച്ച്, ആധുനിക സാങ്കേതിക വിദ്യയുടെ
സഹായത്തോടെയാണ് എം.െഎ.സി.എസ് അഥവാ കീഹോൾ സർജറി നിർവഹിക്കുന്നത്. നീളമേറിയ ശസ്ത്രക്രിയ ഉപകരണം, ഹൈ ഡെഫിനിഷൻ ഫൈബർ ഓപ്റ്റിക് വിഡിയോ കാമറ, കമ്ബ്യൂട്ടർ നാവിഗേഷൻ തുടങ്ങിയ സങ്കേതങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നു
മുറിച്ച്, നെഞ്ച് തുറന്ന് നാഡികളെ പുനഃസംയോജിപ്പിക്കുകയെന്ന പഴയ സങ്കീർണ പ്രക്രിയയിൽനിന്നുള്ള
മോചനമാണ് പുതിയ രീതി നൽകുന്നത്. ബൈപാസ് സർജറിക്കുശേഷം മൂന്നുമാസത്തെ വിശ്രമം വേണമെങ്കിൽ ഈ രീതിയിൽ പരമാവധി രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം മതിയാകും. കുറഞ്ഞ ദിവസത്തെ
ആശുപത്രി വാസമെന്നത് ഇത്തരം ശസ്ത്രക്രിയകളിൽ നിർണായക ഘടകമാണ്. ഹൃദയഭിത്തികളിലെ സുഷിരങ്ങൾ പരിഹരിക്കാനും ഈ പുതിയ സാങ്കേതികവിദ്യ ഫലപ്രദമാണ്.
ജനനത്തിനും ഏറെ മുമ്പേ മിടിച്ചുതുടങ്ങുന്ന ഹൃദയം മരണത്തിനുശേഷം പിന്നെയും കുറച്ചു നിമിഷങ്ങൾകൂടി പ്രവർത്തിച്ചേക്കാം. ആ ഹൃദയത്തെ സംരക്ഷിക്കാനും പരിപാലിക്കാനും ലഭ്യമായ ഏറ്റവും മികച്ച ചികിത്സകൾതന്നെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചിരിക്കുകയാണ്. പ്രമേഹമാണ് ഇതിന് പ്രധാന കാരണം. 10 മുതൽ 20 വർഷം വരെ പ്രമേഹമുണ്ടായിരുന്നവർ പിൽക്കാലത്ത് ഹൃദ്രോഗികളാകാൻ സാധ്യതയേറെയാണ്. കാരണങ്ങൾ വ്യക്തമായ സ്ഥിതിക്ക് എന്തുവില കൊടുത്തും ഇതിനെ തടയുകയും ഹൃദയ ശസ്ത്രക്രിയ രംഗത്തെ നൂതന സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കുകയുമാണ് വേണ്ടത്.
ഏതുതരം ചികിത്സ?
ഓപൺ ഹാർട്ട് സർജറിയും ആൻജിയോപ്ലാസ്റ്റിയുമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന രീതികൾ. ഏതുതരം ചികിത്സയാണ് സ്വീകരിക്കേണ്ടത് എന്നതാണ് ഈ വിഷയത്തിൽ നേരിടുന്ന പ്രധാന ചോദ്യം. ഓപൺ ഹാർട്ട് സർജറി അഥവാ ബൈപാസ് സർജറി എന്ന് കേൾക്കുമ്ബോൾതന്നെ കഴുത്തിന് താഴേക്ക് നീളുന്ന നെടുങ്കൻ മുറിവിനെക്കുറിച്ചുള്ള ചിന്തകളാണ് പൊതുവേ ഉയരുക. തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ
കാരണം കുറഞ്ഞത് മൂന്നുമാസത്തെ വിശ്രമവും വേണ്ടിവരും. അനുബന്ധമായി ചിലപ്പോൾ അസ്ഥി സംബന്ധ പ്രശ്നങ്ങളും.
ഇത്തരം ചിന്തകളാണ് രോഗികളെയും ബന്ധുക്കളെയും ബൈപാസ് സർജറിയിൽനിന്ന് നിരുത്സാഹപ്പെടുത്തുന്നത്. ഇവക്കുള്ള നൂതന പരിഹാരമാണ് മിനിമലി ഇൻവേസിവ് അഥവാ, മിനിമൽ ആക്സസ് കാർഡിയാക് സർജറി (എം.െഎ.സി.എസ്). കീഹോൾ സർജറിയെന്നും ഇത് അറിയപ്പെടുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















