അനേകം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേൻ നെല്ലിക്ക.ഇത് കരളിന് നല്ലരീതിയിൽ ഗുണം ചെയ്യുന്നുണ്ട്. ആസ്മ,മഞ്ഞപ്പിത്തം എന്നിവ പോലുള്ള അസുഖങ്ങൾ വരുന്നത് തടയാൻ,അതുപോലെ മുഖത്തെ ചുളിവുകൾ വരാതിരിക്കാനുമെല്ലാം സഹായകമാണിത്.ആന്‍റെിഓക്‌സിഡന്‍റുകള്‍ അടങ്ങിയതു കൊണ്ട് തന്നെ ശരീരത്തിന് നല്ല ഊർജം ലഭിക്കുകയും,ജലദോഷം,ചുമ,തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിനും ഇത് സഹായിക്കും.

വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവയാല്‍ സമ്പന്നമാണ് തേന്‍ നെല്ലിക്ക. ഇത് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും . അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത് തന്നെയാണ് ഇതിന്റെ കാരണം. ഇത് ലംഗ്സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.

ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണ് തേന്‍ നെല്ലിക്ക. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണിത്. മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണ് തേനിലിട്ട നെല്ലിക്ക കഴിക്കുന്നത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















