ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഡാമിലെ(Mullaperiyar Dam) നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ(Supreme Court) നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന സമിതിയുടെ നിര്‍ദേശത്തിന് കേരളം മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്താമെന്നാണ് മേല്‍നോട്ടസമിതി നിലപാട്. ഇടുക്കി അണക്കെട്ട് 90% നിറഞ്ഞതായും മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കാനാവില്ലെന്നും സമിതി വിലയിരുത്തി. നിലവില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടിയിൽ തുടരുകയാണ്. സെക്കന്‍ഡില്‍ 2300 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ്.
നേരത്തെ ഇത് 2200 ഘനടിയായിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയില്‍ കേരളത്തിന് ഇരട്ടിബലം നല്‍കുന്ന തീരുമാനമാണ് മേല്‍നോട്ട സമിതിയുടേതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍(Roshy Augustine) പറഞ്ഞു. മേല്‍നോട്ടസമിതിയിലെ കേരളത്തിൻ്റെ പ്രതിനിധിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍(N K Premachandran) എംപി കുറ്റപ്പെടുത്തി. നടപടി എടുപ്പിക്കുന്നതില്‍ കേരളം വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും മുന്‍ ജലവിഭവമന്ത്രി കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ഡാമിൻ്റെ സ്ഥിരത എങ്ങനെയാണ് നിലവിലെന്ന് സുപ്രിംകോടതി ചോദിച്ചു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുക എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേരളം ആവര്‍ത്തിച്ചു. സ്ഥിരതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. വിശദാംശങ്ങള്‍ അടങ്ങിയ മൂന്ന് പേജുള്ള നോട്ട് കൈമാറാമെന്നും കോടതിക്ക് പരിശോധിക്കാമെന്നും കേരളം വ്യക്തമാക്കി. കനത്ത മഴയില്‍ 142 അടി ജലനിരപ്പ് അപകടകരമാണ്. 139 അടിയാക്കിയാല്‍ അപകട സാധ്യത കുറയും.
മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ ശക്തമായി നിന്ന കേരളം, സമിതി കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയല്ല തീരുമാനങ്ങള്‍ അറിയിക്കുന്നതെന്ന ആക്ഷേപമാണുന്നയിക്കുന്നത്. മേല്‍നോട്ടസമിതി ഉന്നയിച്ച പല കാര്യങ്ങളിലും ശാസ്ത്രീയ അടിത്തറയില്ലെന്ന് കേരളം ആരോപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയത്തിന് കാരണമാകുന്നെന്നും ഒരു പരിധിക്കപ്പുറം വെള്ളമൊഴുക്കിയാല്‍ പ്രളയം ഉണ്ടാകുമെന്നും കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ച് മേല്‍നോട്ട സമിതി യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ കേരളത്തിൻ്റെ വാദങ്ങള്‍ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരളം വൈകാരികമായി വിഷയത്തെ സമീപിക്കുകയാണെന്നുമായിരുന്നു സമിതിയിലെ മറ്റംഗങ്ങളുടെ വാദം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മോല്‍നോട്ട സമിതിയെ അറിയിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കേരളം പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















