എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പുറമേനിന്നുണ്ടാവുന്ന പരിക്കുകളിൽ നിന്ന് അവയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് എല്ലുകളാണ്. പേശികളുടെ കരുത്തും എല്ലുറപ്പുമാണ് ശാരീരിക ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. പോഷകങ്ങൾ ധാരാളമടങ്ങിയ ഭക്ഷണം എല്ലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ജീവകം ഡി, കാൽസ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പേശികളുടെ ആരോഗ്യത്തിനും, എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും കാൽസ്യം അത്യാവശ്യമാണ്.
കാത്സ്യത്തെപ്പോലെ എല്ലുകളുടെ ബലത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളാണ് മഗ്നീഷ്യവും സിങ്കും. മഗ്നീഷ്യം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി കാത്സ്യം ആഗിരണവും ഉണ്ടാകുന്നു. സിങ്ക് എല്ലുകലില്‍ സ്ഥിതി ചെയ്യുന്ന ഒരു ധാതുവാണ്. എല്ലുപൊട്ടല്‍ തടയാന്‍ സിങ്കിന്റെ സാന്നിധ്യം വേണം.ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക പ്രധാനമാണ്. സോയ, മുട്ട, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവവിരാമത്തിനുശേഷം എല്ലുകളുടെ ബലത്തില്‍ കുറവ് തടയാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നന്നായി കഴിക്കേണ്ടതുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിനായി പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം…
1. ചീര
നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികൾ. പോഷകസാന്ദ്രതയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

3. വെണ്ടയ്ക്ക
അസ്ഥി രൂപപ്പെടുന്നതിലും രക്തം കട്ടപിടിക്കുന്നത് തടയുന്നതിലും വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെണ്ടയ്ക്ക പോലുള്ള വിറ്റാമിൻ കെ യുടെ നല്ല ഉറവിടം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും ഒടിവുകൾ തടയാനും സഹായിക്കും.

4. മുതിര
മുതിരയിൽ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്തിനധികം, അതിൽ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ അംശവും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പേശികളുടെ ശക്തി ഉറപ്പാക്കുകയും അസ്ഥികളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

4.മത്തങ്ങ വിത്തുകൾ
അസ്ഥികളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന മഗ്നീഷ്യം, മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം കൂടുതലായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ കരുത്ത് വർധിപ്പിക്കുന്നു.

5.ഓറഞ്ച്
ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച് പതിവായി കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

6.അണ്ടിപ്പരിപ്പ്
അണ്ടിപ്പരിപ്പിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഉൾപ്പെടുന്നു. എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ഇവ. മഗ്നീഷ്യം കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളിൽ നിലനിർത്താനും സഹായിക്കുന്നു.

7.വാഴപ്പഴം
വാഴപ്പഴം മഗ്നീഷ്യത്തിന്റെ ഉറവിടമാണ്. ദഹനത്തെ സഹായിക്കുന്നതോടൊപ്പം തന്നെ എല്ലുകളെ ശക്തിപ്പെടുത്താൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാം. അസ്ഥികളുടെ ഘടനയുടെ വികാസത്തിന് ആവശ്യമായ വിറ്റാമിൻ ഡിയും ഇതിലുണ്ട്.

















