Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ദുരന്തമാകരുത് മുല്ലപ്പെരിയാർ ഡാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 26, 2021, 01:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുത്തിയൊഴിയെത്തുന്ന വെള്ളം തടഞ്ഞ് നിർത്തുന്ന ഏതൊരു ഡാമുകളെയും ജലബോംബുകൾ എന്ന് വിശേഷിപ്പിക്കാം. എന്നാൽ ഈ പേരിപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച് കേൾക്കുന്നത് മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണ്. കേരളത്തിലെ മറ്റെല്ലാ ഡാമുകളിൽ നിന്നും വ്യത്യസ്തമായി മുല്ലപ്പെരിയാർ ഭീതി വിതയ്ക്കുന്നത് വലിയൊരു സമൂഹത്തിനെയാണ്. മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനു താഴെയുള്ള നിരവധി ഡാമുകളും പൊട്ടിത്തകരും. ബലക്ഷയം ഇല്ല എന്ന് അധികാരികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും അപകടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചല്ല വരാറുള്ളത് എന്നതിനാൽ ജനങ്ങളുടെ ഭയത്തെ തള്ളിക്കളയാനാകില്ല. മഴതുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ കാര്യത്തിൽ സർക്കാർ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. 

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഡാമിന്റെ കാലപ്പഴക്കം, ചോർച്ച, ബലക്ഷയം എന്നിവയാണ് പ്രധാനവെല്ലുവിളികൾ. ഈ വെല്ലുവിളി കേരളത്തിന്റെ മധ്യഭാഗത്തെ മുക്കിക്കളയാൻ തക്ക സാധ്യതയുള്ളതാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും. പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും. 

1

ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡ‍ാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല. ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും.

ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F418962669597934&show_text=true&width=500

സിനിമാതാരം ഉണ്ണി മുകുന്ദനാണ് നിലവിൽ ഡാമിന്റെ കാര്യം വീണ്ടും ചർച്ചയാക്കുന്നത്. ജനലക്ഷങ്ങളുടെ ജീവന് മേൽ ഭീഷണിയായി തുടരുന്ന ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. ഉണ്ണി മുകുന്ദന് പിന്നാലെ നടൻ പൃഥ്വിരാജ് വിഷയത്തിൽ സമാന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോട് കൂടി വിഷയം സോഷ്യൽ മീഡിയയുടെ എല്ലാ പ്ലാറ്റുഫോമുകളിലും വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും സജീവമായി. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F451747752984450&show_text=true&width=500

നേരത്തെ പുതിയ ഡാം  എന്ന ആവശ്യമുന്നയിച്ചിരുന്ന എൽഡിഎഫ് നിലവിൽ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന നിലപാടിൽ മലക്കം മറിച്ചിലിലാണ്. ഭീതി പരത്തിയാൽ നടപടിയെടുക്കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. തലക്ക് മുകളിൽ ജീവനും ജീവിതവും നഷ്ടപ്പെടുത്താൻ സാധ്യതയുള്ള ബോംബ് നിൽക്കുമ്പോൾ ജനങ്ങൾ ഭീതിതരാകുന്നത് സ്വാഭാവികം മാത്രമാണ്. അതിനെ അസ്വാഭാവികമായി കാണാനും നടപടിയെടുക്കാനും അല്ല ഭരണകൂടം മുന്നിട്ടിറങ്ങേണ്ടത്. അവരുടെ ഭീതി അകറ്റാൻ, അവരെ സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നിലപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ തുറന്നുകാട്ടിയതാണെന്ന പ്രസ്താവനയുമായി മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ രംഗത്ത് വന്നു. മുല്ലപ്പെരിയാര്‍ ഡി കമ്മിഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാര്‍ത്താക്കുറിപ്പ്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്’- വി.എസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം നല്‍കിയ പത്രക്കുറിപ്പും, അതേ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficialVSpage%2Fposts%2F2889867671324053&show_text=true&width=500

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങളായി വി.എസ് പറയുന്നത് ഇക്കാര്യങ്ങളാണ്.

1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. 

2. തമിഴ്നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.

3. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.

4. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും

5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.

ഇതിനിടെ, നാളെ (ബു​ധ​നാ​ഴ്​​ച) മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്​ എ​ത്ര അ​ടി​യാ​യി​രി​ക്ക​ണ​മെ​ന്ന്​ അ​റി​യി​ക്കാ​ൻ മേ​ൽ​നോ​ട്ട സ​മി​തി​യോ​ട്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ‘ഇ​ത്​ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണ്. കേ​ര​ള​ത്തിന്റെ ഉ​ത്​​ക​ണ്​​ഠ മ​ന​സ്സി​ലാ​ക്ക​ണം. രാ​ഷ്​​ട്രീ​യം ക​ളി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​മാ​ണ്​ വേ​ണ്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം വേ​ണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അ​പ​ക​ട​ത്തിന്റെ ആ​ഴം കോ​ട​തി​ക്ക്​ അ​റി​യി​ല്ല. ജ​ല​നി​ര​പ്പ്​ എ​ത്ര​യാ​യി​രി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ മേ​ൽ​നോ​ട്ട സ​മി​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി അ​മാ​ന്തം പാ​ടി​ല്ല. ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തു​കൊ​ണ്ടാ​ണ്​ കോ​ട​തി​ക്ക്​ ഇ​ട​പെ​ടേ​ണ്ടി​വ​രു​ന്ന​ത്. സ​മി​തി​യു​ടെ ശി​പാ​ർ​ശ കി​ട്ടി​യ​ശേ​ഷം ജ​ല​നി​ര​പ്പ്​ പ​രി​ധി നി​ശ്ച​യി​ക്കാ​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക​ർ, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ ഉയർച്ച താഴ്ചകളെ കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണു തമിഴ്നാടിന്റെ വാദം. 152 അടിയിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണു കേരളത്തിന്റെ നിർദേശപ്രകാരം പഠനം നടത്തിയത്. വിഷയത്തിൽ കേരള-തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കും. കൂടാതെ, സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്.

3

ഇതിനിടെ തന്നെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 137.60 അ​ടിയാണ് നി​ല​വി​ലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, വൃഷ്ടി പ്രദേശത്ത് മ​ഴ തു​ട​ർ​ന്നാ​ൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 2200 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 2077.42 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കു​ന്ന​ത്. കഴിഞ്ഞ ദിവസം സെക്കൻഡിൽ 2200 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവായിരുന്നു ഇത്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ഇക്കാര്യമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. 

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിന് തനിച്ച് തീരുമാനമെടുക്കാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമിഴ്‌നാടിന്റെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഡാം ഡീക്കമീഷൻ ചെയ്ത് പുതിയത് നിർമിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. ജലതർക്കത്തിന്റെ പേരിൽ കാലങ്ങളോളം കോടതി കയറിയ വിഷയമായതിനാൽ ഡാം നിർമാണം നടത്താൻ കേന്ദ്ര സർക്കാരിന്റെ കൂടി വ്യക്തമായ ഇടപെടൽ വേണം. അധികാര തർക്കങ്ങൾക്കപ്പുറം ഒരു ദുരന്തമുണ്ടായാൽ അത് തീർക്കുന്ന നാശനഷ്ടങ്ങൾ, ജീവഹാനി എന്നിവ മുൻനിർത്തിവേണം ചർച്ചകൾ നടത്തുവാൻ. 

Latest News

കേരളത്തില്‍ എല്ലായിടത്തും മികച്ച വിജയം നേടും, ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കെ എസ് ശബരീനാഥൻ

കൊച്ചിയിൽ ജലസംഭരണി തകർന്ന സംഭവം; നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ജില്ലാ കളക്ടര്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സ്വവർഗ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കണം; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം; ബിബിസി ഡയറക്ടർ ജനറലും വാർത്താ മേധാവിയും രാജിവച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies