റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പ്രാഥമിക വിദ്യാലയങ്ങള്‍(Primary schools) ഉടന്‍ തുറക്കില്ല. ഈ മാസം 31ന് സ്‌കൂളുകള്‍ തുറന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടി വെച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത് മാറ്റിവെച്ചത്. ഈ മാസം 31ന് പ്രൈമറി ക്ലാസുകള്‍ പൂര്‍ണമായും തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. പകരം ഈ വിഭാഗം കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കുട്ടികളുടെ ക്ലാസുകള്‍ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലും മുതിര്‍ന്ന ക്ലാസുകളില്‍ നേരിട്ടാണ് ഇപ്പോള്‍ അധ്യയനം നടക്കുന്നത്.
ഓരോ ക്ലാസുകളിലും ആദ്യ ഘട്ടത്തില്‍ 20 വീതം വിദ്യാര്‍ഥികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇപ്പോഴും ഓണ്‍ലൈനിലാണ് ക്ലാസുകള്‍. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം.