ദുബായ്: സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ.യും. പട്ടികയില്‍ നാലാമത്തെ രാജ്യമായാണ് യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടത്. എച്ച്.എസ്.ബി.സി.യുടെ 14-ാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
20,000-ത്തിലേറെ ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണ് യു.എ.ഇ. ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായത്. കഴിഞ്ഞ സര്‍വേയെ അപേക്ഷിച്ച് യു.എ.ഇ. 10-ാം സ്ഥാനം മുന്നിലേക്ക് കയറി. സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയാണ് പട്ടികയിലെ ആദ്യമൂന്ന് സ്ഥാനങ്ങളില്‍. ഗള്‍ഫില്‍ ബഹ്റൈന്‍, ഖത്തര്‍ എന്നിവ യഥാക്രമം എട്ടാമതും പത്താമതുമാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം പേര് അടുത്ത ഒരു വര്‍ഷത്തിനകം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അഭിപ്രായപ്പെട്ടു. യു.എ.ഇ.യില്നിന്ന് പങ്കെടുത്ത 86 ശതമാനം പേര് ഈ രാജ്യത്ത് തന്നെ തുടരുന്നതില്‍ സന്തുഷ്ടരാണ്.