റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 57 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 44 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,761 ഉം രോഗമുക്തരുടെ എണ്ണം 5,36,768 ഉം ആയി. ആകെ മരണസംഖ്യ 8,753 ആയി ഉയർന്നു.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 111 ആയി കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.