ആലപ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ ജാഗ്രതാ പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡുകള്‍ തോറുമുള്ള ആരോഗ്യസേന പുന:സംഘടിപ്പിച്ച് നടപടികള്‍ സജീവമാക്കണം.
മാലിന്യ നിര്‍മാര്‍ജ്ജനം, പരിസര ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തണം. മാലിന്യ സംസ്‌കരണം ഉറവിടങ്ങളില്‍ തന്നെ നടത്തുന്നതിനുള്ള സംവിധാനം ശുചിത്വമിഷന്‍, ഹരിതകേരളം, തദേശ സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ച് ഉറപ്പാക്കണം.
പ്രതിരോധ സന്ദേശത്തിന്റെ പ്രചാരണത്തില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം കുടുംബശ്രീ, സാക്ഷരതാ മിഷന്‍, തുടങ്ങിയവയും സജീവ പങ്കാളിത്തം വഹിക്കണം.
എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി അലെര്‍ട്ടിന്റെ (അവയര്‍നെസ് ഫോര്‍ ലെപ്റ്റോസ്‌പൈറോ സിസ് റിഡക്ഷന്‍ ആന്‍ഡ് ട്രീറ്റ്മെന്റ്)ന്റെ പ്രവര്‍ത്തന ലഘുലേഖ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.