ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,964 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 58.4 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ചൊവ്വാഴ്ച 15,768 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 34,167 പേർ കോവിഡിൽനിന്നും മുക്തി നേടി. 383 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 3,27,83,741 പേർ കോവിഡ് മുക്തരായി.നിലവിൽ 3,01,989 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 186 ദിവസത്തിനിടെ കുറഞ്ഞ കണക്കാണിത്.