മലപ്പുറം:മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസുള്ള മകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് അപകടമുണ്ടായത്.
എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദലോം ആണു മരിച്ചത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും.

















