കണ്ണൂർ: സിപിഎം ആക്ടിങ് സെക്രട്ടറി എ വിജരാഘവൻ ഏറ്റവും വലിയ വർഗീയവാദിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരം ശിഖണ്ഡിയെ മുൻ നിർത്തിയാണ് സിപിഎം യുദ്ധം ചെയ്യുന്നത്. ഇത് ശരിയാണോ എന്ന് പരിശോധിക്കണം.
കോൺഗ്രസ് വിളിച്ചു ചേർക്കുന്ന മത സൗഹാർദ യോഗത്തിൽ എല്ലാ മത -സമുദായ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.