തൃശൂർ: കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നൽകുന്ന വിശദീകരണം.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് ഇയാൾ. അതേസമയം, ശനിയാഴ്ച മുതൽ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സുജേഷ് കണ്ണാട്ട് തിരിച്ചെത്തിയത്. കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. സുജേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന് പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്.