പാലക്കാട്: പാലക്കാട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ് കോംപ്ലക്സിലെ കടമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്. മൊയ്തീന് കോയ എട്ടു വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഇതിെന്റ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
സ്ഥാപനത്തിെന്റ പേരില്‍ 200ഓളം ജിയോ, ബി.എസ്.എന്‍.എല്‍ സിം കാര്‍ഡുകള്‍ ഇയാള്‍ എടുത്തിരുന്നു. ഇന്റര്‍നാഷനല്‍ ഫോണ്‍കാളുകള്‍ എസ്.ടി.ഡി കാളുകളാക്കി മാറ്റംവരുത്തി സാമ്ബത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ കോയ എന്നാണ് വിളിച്ചിരുന്നത്.
മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന് ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. മൊയ്തീന് കോയ ക്കെതിരെ രണ്ടു മാസം മുമ്പ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിയവേയാണ് പാലക്കാട് പൊലീസിന്റെ പിടിയിലായത്.