ദുബായ്: ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. 3000 ക്യാബിന് ക്രൂ, 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാര്‍ എന്നിവരുടെ നിയമനത്തിനായി ആഗോള തലത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. അടുത്ത ആറ് മാസത്തിനിടെ ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായവരോടാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
എമിറേറ്റ്സില്‍ ക്യാബിന് ക്രൂ വിഭാഗത്തിലോ എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ രാജ്യങ്ങളില്‍ യാത്രാ വിലക്കുകള്‍ നീക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എമിറേറ്റ്സ്. കൊവിഡ് പ്രതിസന്ധി കാരണം താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്ന പൈലറ്റുമാര്‍, ക്യാബിന് ക്രൂ, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെയൊക്കെ കമ്പനി തിരിച്ചുവിളിച്ചു. കഴിഞ്ഞ വര്‍ഷം നിരവധി ജീവനക്കാരെയാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.