കാബൂൾ: അഫ്ഗാനിസ്ഥാനിലെ അന്ദറാബ് മേഖലയിൽ താലിബാന്‍-അഫ്ഗാൻ പോരാട്ടം തുടരുകയാണ്. ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
അതേസമയം, താലിബാനോട് ചെറുത്ത് നിൽപ്പ് നടത്തുന്ന അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്. പാഞ്ച്ഷിര്‍ താലിബാന് ഇപ്പോഴും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
















