കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിൽ വെടിവെപ്പ്. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ നോർത്ത് ഗെയ്റ്റിലാണ് വെടിവയ്പുണ്ടായത്.അമേരിക്കൻ, നാറ്റോ, അഫ്ഗാൻ സൈനികരാണ് കാബൂൾ വിമാനത്താവളത്തിന് സുരക്ഷ ഒരുക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് താലിബാൻ സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം ആരാണ് വെടിയുതിർത്തത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജർമ്മൻ സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെയും ജർമ്മൻ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.
















