ബെർലിൻ: അഫ്ഗാൻ യുവതി യുഎസ് സൈനിക വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി. ജർമനിയിലേക്കുള്ള വിമാനത്തിൽ പ്രവേശച്ചതിനു പിന്നാലെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.യുഎസ് സൈന്യത്തിന്റെ എയര്‍ ട്രാന്‍സ്പോര്‍ട്ട് കമാന്‍ഡ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.
മിഡില്‍ ഈസ്റ്റിലെ ഒരു ഇടത്താവളത്തില്‍ നിന്ന് ജര്‍മനിയിലെ റാംസ്റ്റീന്‍ ബേസിലേക്ക് പറക്കവേയാണ് യുഎസ് എയര്‍ഫോഴ്സ് സി-17 വിമാനത്തില്‍ യുവതിക്ക് പ്രസവ വേദന തുടങ്ങിയത്. നല്ല ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്. വായു സമ്മര്‍ദ്ദം യുവതിക്കും കുഞ്ഞിനും ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ പൈലറ്റ് വിമാനം താഴ്ത്തി പറത്തി. വിമാനം രാംസ്റ്റീൻ എയർബേസിൽ ഇറക്കിയതിനു പിന്നാലെ ആരോഗ്യപ്രവർത്തകരെത്തി യുവതിക്ക് ആവശ്യമായ ചികിത്സാസഹായം നൽകി.പൈലറ്റിന്റെ സമയോചിത ഇടപെടലാണ് രക്ഷയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
















