തിരുവനന്തപുരം; ആറ്റിങ്ങലിൽ വൻ സ്വർണ കവർച്ച. വിവാഹ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷ്ടിച്ചത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്.ആർ വില്ലയിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് കവര്‍ച്ച നടന്നത്.
വിവാഹ സല്‍ക്കാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്. വീട്ടിലെത്തി വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തു നിന്നും ആരോ പൂട്ടിയതായി മനസിലായി. വീടിന്‍റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടു.സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

















