കൊച്ചി: തന്നെ ചാണകം എന്ന് വിളിക്കുന്നതില്‍ അഭിമാമനമുണ്ടെന്നും വിളി നിർത്തരുതെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി ആരും നിര്‍ത്തരുതെന്നും വിളി തുടരണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിഎച്ച്പി സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. നേരത്തെ ഒരു ഫോൺ സംഭാഷണത്തിനിടെ താൻ ചാണകമാണെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു.
ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമല്ലേ ഇക്കാര്യത്തിന് നിങ്ങള്‍ എന്നെയല്ല വിളിക്കേണ്ടേതെന്നു കേരള മുഖ്യമന്ത്രിയെയാണ് വിളിക്കേണ്ടേതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

















