തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 807.98 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂർത്തീകരിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി.
റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാദ്ധ്യമാകും.അധ്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. ഇങ്ങനെ ഒരു വില്ലേജിൽ അഞ്ചര മാസത്തിനുള്ളിൽ ദിവസങ്ങൾക്കുള്ളിൽ റീസർവേ പൂർത്തിയാക്കാം.

















