തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേത്ത് മാറ്റിവച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം ടോൾ പിരിവെന്നും ദേശീയ പാത അഥോറിറ്റി തീരുമാനിച്ചു.
പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോൺഗ്രസ് സി പി എം പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. റോഡ് പഴയതണെന്നും അൽപം വീതി കൂട്ടിയതിന് ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ന്യായമല്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

















