കാബൂള്‍: രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് അഫ്ഗാന്‍ സുരക്ഷാ സേനയോടും താലിബാനോടും വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. തന്‍റെ പെണ്‍മക്കള്‍ക്കൊപ്പമാണ് കര്‍സായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
In a message to the people, former president Hamid Karzai asks the govt forces and Taliban to protect the people. He asks the people to stay in their homes & remain calm.
Karzai says he and other political leaders will continue their efforts to solve the issues peacefully. pic.twitter.com/MIa2LKFtBL
— TOLOnews (@TOLOnews) August 15, 2021
‘ഞാന്‍ എന്റെ പെണ്‍മക്കള്‍ക്കൊപ്പം കാബൂളിലാണ്, ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയാണ്.”- അദേഹം വീഡിയോയില്‍ പറയുന്നു.
രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ തുടരാനും ശാന്തത പാലിക്കാനും അദേഹം വീഡിയോയില്‍ ആവശ്യപ്പെടുന്നു. മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം വ്യക്തമാക്കി.
















