കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും താലിബാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നിലവില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പൂര്‍ണമായും താലിബാനിന്‍റെ അധീനതയിലാണ്.
അഫ്‌ഗാന്‍ പ്രസിഡന്റിന്‍റെ കൊട്ടാരത്തിന്‍റെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു. താജിക്കിസ്ഥാനിലേക്ക് പാലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
















