ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഇരുപത് കോടി എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43.66 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അന്പത്തിയൊന്പത് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറിനിടെ എഴുപതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.37 ലക്ഷം പേര് മരിച്ചു.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 493 പേർ മരിച്ചതോടെ മൊത്തം മരണസംഖ്യ 4,31,225 ആയി. ചികിത്സയിലുണ്ടായിരുന്ന 37,927 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,21,92,576 ആയി. 3,13,76,015 കോടി പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 3,85,336 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
















