വാഷിംഗ്ടൺ: 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് ബൈഡൻ പറഞ്ഞു. ലോകത്തിന് പ്രചോദനമാകുന്നത് തുടരുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കാരണം തന്നെ അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്വിറ്ററിലൂടെയാണ് ജോ ബൈഡന്റെ പ്രതികരണം.
‘ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. അന്ന് മുതൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുന്നു. നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻ ജനങ്ങൾ ഉൾപ്പെടെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തി.ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം. മഹാത്മാ ഗാന്ധിയുടെ അഹിംസയുടെ സന്ദേശത്താൽ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ’- ബൈഡൻ പറഞ്ഞു.
On Aug 15, 1947, India achieved its long journey towards independence, guided by Mahatma Gandhi’s message of truth & non-violence.Over decades, ties b/w our people, including vibrant community of over 4 million Indian-Americans, have strengthened our partnership:US Pres Joe Biden pic.twitter.com/A5BV4Fmvpo
— ANI (@ANI) August 14, 2021
















