ബെയ്ജിങ്: കോവിഡ്-19 ഉദ്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി.ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി കൊവിഡ് വന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈന തന്നെയാണോ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന സംശയത്തിന്റെ നിജസ്ഥിതി അറിയാനാണ് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ശ്രമം.
ആദ്യം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെ കുറിച്ചുള്ള രേഖകൾ പങ്കുവയ്ക്കണമെന്നാണ് ഇപ്പോൾ സംഘടനയുടെ ആവശ്യം. എന്നാൽ കൊറോണ വൈറസ് എവിടെയാണ് ഉത്ഭവിച്ചത് എന്നറിയാനുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്നാല്‍ ഇതിനു പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നുവെന്നുമാണ് ചൈനയുടെ പ്രതികരണം.
















