ലണ്ടൻ: ബ്രിട്ടനിലെ പ്ലൈമൗത്തിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ആയുധധാരിയടക്കം മരിച്ചവരിൽ ഉൾപെടുന്നു.മൗത്ത് സമുദ്രതീര നഗരത്തിലെ കീഹാം മേഖലയിലാണ് അക്രമം നടന്നത്. രണ്ടു വീതം പുരുഷൻമാരും സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു.
വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റർ ആംബുലൻസിലാണ് വെടിയേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.
















